കണ്ണൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 345 ലിറ്റർ വാഷ് പിടികൂടി. തളിപ്പറമ്പ റേഞ്ച് പരിധിയിലെ പോത്ത്കുണ്ട് നിന്നും 155 ലിറ്ററും ശ്രീകണ്ഠാപുരം വഞ്ചിയത്ത് നിന്നും 140 ലിറ്ററും മട്ടന്നൂർ കോളാരിയിൽ നിന്നും 50 ലിറ്ററുമാണ് കണ്ടെത്തിയത്. പ്രതികളെ കണ്ടെത്താനായില്ല.