കണ്ണൂർ സ്ത്രീകളുടെ സഹനത്തിന്റെയും സേവനത്തിന്റെയും പ്രതീകമാണ് കഫേ ശ്രീ.കൊവിഡ് കാലത്ത് ലോക്ക് ഡൗൺ വന്നപ്പോഴും ഇന്നുവരെ ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കുടുബശ്രീയുടെ കീഴിലെ കഫെ ശ്രീയുടെ പ്രവർത്തനം മുടങ്ങിയിട്ടില്ല. സത്യത്തിൽ മറ്റൊരു സാമൂഹിക അടുക്കള തന്നെ .
കഴിഞ്ഞ 28നാണ് ഒരുകൂട്ടം സ്ത്രീകൾ എന്തുവിലകൊടുത്തും സേവനസന്നദ്ധത തുടരാൻ തീരുമാനിച്ചത്. രാവിലെ ഭർത്താവോ കുട്ടികളോ ഇവരെ വണ്ടികളിൽ കൊണ്ടുചെന്നാക്കിയാൽ പിന്നെ ജില്ലാ പഞ്ചായത്തിലെ അടുക്കള ഓൺ ആയി.കൊവിഡ് മഹാമാരിയുടെ കാലത്ത് ലോക ഡൗണിൽ പെട്ടവർക്ക് ജില്ലപഞ്ചായത്തിന്റെ
കോൾ സെന്റർ ഒട്ടൊന്നുമല്ല സഹായം പകരുന്നത്. അരി, ആട്ട,പഞ്ചസാര,ചെറുപയർ,ചായപ്പൊടി ,മുട്ട ,പരിപ്പ് ,പാൽ തുടങ്ങി മരുന്നുകൾ വരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ,വി, സുമേഷിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഭരണകൂടം എത്തിക്കുന്നു. ദിവസവും സമൂഹത്തിലെ ശ്രദ്ധ കേന്ദ്രങ്ങളായവർ ഇവിടെ വന്ന് ജനങ്ങളുടെ കാളുകൾ അറ്റൻഡ് ചെയ്യുന്നു. അവശ്യസാധനങ്ങൾ എത്തിച്ചുകൊടുക്കുന്നു, ആശ്വസിപ്പിക്കുന്നു, ബോധവത്ക്കരിക്കുന്നു.
ജില്ലാ പഞ്ചായത്തിലെ കോൾ സെന്ററിൽ ഉള്ളവർക്ക് അടക്കം ആശ്വാസമാണ് കഫേശ്രീ. സി.കെ. സപ്ന, സുനിത ഷാജി, സി.സുമതി, ജയ്സമ്മ സൈമൺ എന്നിവരുടെ നേതൃത്വത്തിലാണ് ചിട്ടയോടെ, വൃത്തിയോടെ അടുക്കള പ്രവർത്തിക്കുന്നത്.വിഷുവിനും ഈസ്റ്ററിനുമടക്കം അവധി എടുക്കാതെയായിരുന്നു ഇവരുടെ പ്രവർത്തനം,