കൂത്തുപറമ്പ്: മങ്ങാട്ടിടം കുറുമ്പുക്കലിൽ കൂത്തുപറമ്പ് പൊലീസ് നടത്തിയ പരിശോധനയിൽ 500 ലിറ്ററോളം വാഷ് കണ്ടെത്തി നശിപ്പിച്ചു. പ്ളാസ്റ്റിക് ബാരലിൽ കലക്കിയാണ് വാഷ് സൂക്ഷിച്ചിരുന്നത്. വ്യാജചാരായം വാറ്റാൻ ഉപയോഗികുന്ന നിരവധി അലൂമിനിയം പാത്രങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രിൻസിപ്പൽ എസ് ഐ പി.ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വ്യാജവാറ്റ് ശേഖരം കണ്ടെത്തിയത്. അസി.സബ് ഇൻസ്‌പെക്ടർ മാരായ വി.കെ.അനിൽ കുമാർ, കെ.സുനിൽ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ സുധി.കെ എ, വിജിത്ത് അതിക്കൽ, സുനീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.