കാസർകോട് :ചട്ടഞ്ചാൽ തെക്കിൽ വില്ലേജിലെ നിർദ്ദിഷ്ട ടാറ്റ ഹോസ്പിറ്റൽ നിർമ്മിക്കുന്ന സ്ഥലത്ത് രാജ്മോഹൻ ഉണ്ണിത്താൻ എംപി എത്തി ടാറ്റയുടെ ഉദ്യോഗസ്ഥന്മാരുമായി നിർമാണ പുരോഗതി വിലയിരുത്തി ചർച്ച നടത്തി. നീലേശ്വരം, ഉദുമ, ചെറുവത്തൂർ, തൃക്കരിപ്പൂർ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സാമൂഹിക അടുക്കളകൾ സന്ദർശിച്ചു. ചെറുവത്തൂർ വെൽഫയർ സ്കൂളിൽ പ്രവർത്തിക്കുന്ന സാമൂഹിക അടുക്കളയിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറയുടെ അഭ്യർത്ഥനപ്രകാരം അദ്ദേഹത്തോടൊപ്പമായിരുന്നു എം.പിയുടെ ഉച്ചഭക്ഷണം.