ചെറുപുഴ:ചെറുപുഴ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി പടരുന്നതിനാൽ 25ന് ഡ്രൈഡേ ആചരിക്കാൻ തീരുമാനിച്ചു.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കണം.തോട്ടമുടമകൾ തോട്ടങ്ങളിൽ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കണമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.