കണ്ണൂർ: ലോക് ഡൗണിനോട് പൂർണമായും സഹകരിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം അഭ്യർത്ഥിച്ചു. സുരക്ഷാ മുൻകരുതലുകളിൽ ഒരു വീഴ്ചയും വരുത്തരുതെന്നും സമിതി ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് പറഞ്ഞു. 92 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2020-21 വർഷത്തെ വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. 11604 പുതിയ പദ്ധതികൾക്കാണ് യോഗം അംഗീകാരം നൽകിയത്. ഇതിൽ 10540 പദ്ധതികൾ പൊതുവിഭാഗത്തിൽ പെടുന്നവയാണ്. 678 പദ്ധതികൾ പട്ടികജാതി വിഭാഗത്തിലും 386 പദ്ധതികൾ പട്ടിക വർഗ വിഭാഗത്തിലും ഉൾപ്പെടുന്നു.