കണ്ണൂർ: ജില്ലാ കൃഷി വകുപ്പും ആത്മയും സംയുക്തമായി ജില്ലയിൽ മാമ്പഴം വിൽപ്പനയ്ക്ക് എത്തിക്കുന്നു. പാലക്കാട് നെന്മാറ ബ്ലോക്കിലെ ചെറുകിട മാമ്പഴ കർഷകരെ സഹായിക്കുകയാണ് ലക്ഷ്യവുമായാണ് കണ്ണൂരിൽ വിപണി കണ്ടെത്തുന്നത്. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി രാമകൃഷ്ണനും നെന്മാറ കൃഷി അസിസ്റ്റന്റ് ഡയറക്ടറും മുൻകൈ എടുത്താണ് ആത്മ വഴി അഞ്ചു ടൺ മാമ്പഴം കണ്ണൂരിലേക്ക് എത്തിക്കുന്നത്. സി.എൽ.എസ്.എൽ (സെന്റർ ഫോർ ലൈഫ് സ്‌കിൽ ലേർണിംഗ് ) എന്ന സംഘടനയുടെ ആഭിമുഖ്യത്തിലും മാമ്പഴം ശേഖരിച്ചു വിതരണം നടത്തിവരുന്നുണ്ട്.
കൃഷി വകുപ്പിന്റെ വിതരണ സ്റ്റാളുകൾ വഴി അഞ്ച് ടൺ സിന്ദൂരം, വെങ്കനപ്പള്ളി, അൽഫോൻസ, മൂവാണ്ടൻ എന്നീ ഇനങ്ങളാണ് വിൽപ്പനയ്‌ക്കെത്തിക്കുക. മൂവാണ്ടൻ 45 രൂപ, സിന്ദൂരം 60 രൂപ, വെങ്കനാപ്പള്ളി 80 രൂപ, അൽഫോൻസ 100 രൂപ എന്നിങ്ങനെയാണ് വിൽപ്പന നിരക്ക്.
ജില്ലയിൽ മാമ്പഴം ലഭ്യമാകുന്ന സ്റ്റാളുകളും ബന്ധപ്പെടേണ്ട നമ്പറുകളും:
കുത്തുപറമ്പ് ബ്ലോക്ക്: കരിയിൽ 9961068827, പൂവത്തിൽ 9745937363, കുന്നോത്തുപറമ്പ് പാറാട് 9544831540, കടവത്തൂർ 8848044491, എടക്കാട് ബ്ലോക്ക്: മുണ്ടേരി 9961703847, കടമ്പൂർ 9946694989, എടക്കാട് 8129493374, കോലഞ്ചേരി 9400441834, എളയാവൂർ 8547635531. തലശ്ശേരി ബ്ലോക്ക്: 8547118093.
ഇരിക്കൂർ ബ്ലോക്ക്: ഇക്കോ ഷോപ്പ് 9595326245, 9447402166, 9383472196, 9400557232. കണ്ണൂർ ബ്ലോക്ക്: തളാപ്പ് 7510866209, പുഴാതി 8113045612, റെഡ് ക്രോസ് റോഡ് 9446444973, ഇക്കോ ഷോപ്പ് 9847038948. കല്യാശ്ശേരി ബ്ലോക്ക്: വീക്കിലി മാർക്കറ്റ് 8289949033, 8111917247, 9847973837, 9747533596, 9744210031, ചെറുതാഴം 9495760660.
തളിപ്പറമ്പ് ബ്ലോക്ക്: കടന്നപ്പള്ളി 9400508109, വീക്കിലി മാർക്കറ്റ് 9497145468, 9847269635, 9747281002, 9961460860, ഇക്കോ ഷോപ്പ് 9446165885.