കാസർകോട് : ചെറിയ ഇടവേളക്ക് ശേഷം കാസർകോട് ജില്ലയിൽ പുതിയതായി മൂന്ന് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ചെങ്കള സ്വദേശികളായ 48 വയസുകാരനും 20 വയസുകാരനും മൊഗ്രാൽ പുത്തൂർ സ്വദേശിയായ 43 വയസുകാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേരും വിദേശത്തുനിന്നും വന്നവരാണ് .
ഒരു മാസം കഴിഞ്ഞതിനു ശേഷമാണ് ഇവർക്ക് രോഗം കണ്ടെത്തിയത്. നിലവിൽ ജില്ലയിൽ 26 പോസിറ്റീവ് കേസുകൾ ആണുള്ളത്. 4619 പേരാണ് നിരീക്ഷണത്തിലുള്ളത് വീടുകളിൽ 4567 പേരും ആശുപത്രികളിൽ 52 പേരും നിരീക്ഷണത്തിലുണ്ട്. ഇന്നലെ നാല് പേരാണ് രോഗം ഭേദമായി ഡിസ്ചാർജ് ചെയ്തത് .
കാസർകോട് ജനറൽ ആശുപത്രിയി നിന്നും മൂന്ന് പേരും പരിയാരം മെഡിക്കൽ കോളജിൽ നിന്നും ഒരാളും ആണ് ഡിസ് ചാർജ് ചെയ്തത് 3256 സാമ്പിളുകളാണ് ആകെ അയച്ചത് . 2575 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. ഇതിൽ 392 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി 7 പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 151 പേരാണ് രോഗവിമുക്തരായിരിക്കുന്നത്. നിരീക്ഷണത്തിലുള്ള 194 പേര് നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു. 85 % ആണ് ജില്ലയിലെ കൊറോണ രോഗ ബാധിതരുടെ റിക്കവറി റേറ്റ് .