കണ്ണൂർ: ലോയേഴ്‌സ് യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി 2000 മാസ്‌കുകൾ ജില്ലാ ഭരണകൂടത്തിന് നൽകി . ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മാസ്‌കുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഏറ്റുവാങ്ങി. ചടങ്ങിൽ ലോയേഴ്‌സ് യൂണിയൻ ജില്ലാ ഭാരവാഹികളായ പി. ശശി, എം.സി രാമചന്ദ്രൻ, പബ്ലിക് പ്രോസിക്യൂട്ടർ വി.പി ശശീന്ദ്രൻ, വിജയകുമാർ, വിശ്വൻ, അൻവർ, വിനോദ് ചംബ്ലോൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ.പി ജയപാലൻ, അജിത് മാട്ടൂൽ എന്നിവർ പങ്കെടുത്തു.