ഇരിട്ടി: ഇരിട്ടിയിൽ വ്യാപാരസ്ഥാപനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറന്നാൽ മതിയെന്ന് പൊലീസ് . വ്യാപാരികളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മരുന്ന് കടകൾ ഒഴികെ പലചരക്ക്, പച്ചക്കറി, ബേക്കറി തുടങ്ങിയ കടകൾക്കാണ് തീരുമാനം ബാധകമാകുന്നത്. പട്ടണത്തിൽ ഓരോന്നും എത്രകടകളുണ്ടോ അത്രയും കടകളിൽ പകുതി ഒരു ദിവസവും പകുതി അടുത്ത ദിവസവും ഒന്നിടവിട്ട് തുറക്കുന്ന രീതിയിലാണ് സംവിധാനം. ഇന്നുമുതൽ തീരുമാനം പ്രാബല്യത്തിൽ വരും.