പയ്യന്നൂർ: കോറോം കൊക്കോട്ട് കോളണിയിൽ നിന്ന് കള്ള ചാരായവും വാഷും പയ്യന്നൂർ പോലീസ് പിടികൂടി.
എസ്.ഐ.പി. ബാബുമോന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തി അന്വേഷണത്തിലാണ് കള്ള ചാരായവും വാഷും പിടികൂടിയത്.ഉമേഷ്, സുജിത്ത്, സുനിൽ, അശോകൻ എന്നിവരെയും വാറ്റ് ഉപകരങ്ങളും കസ്റ്റഡിയിലെടുത്തു.
എസ്.ഐ. ശ്രീജേഷ്, രനീഷ് തുടങ്ങിയവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.