മാഹി : കൊവിഡ് 19 ന്റെ മറവിൽ പന്തക്കൽ ഹൈസ്‌കൂളിന് സമീപത്തെ ആറോളം കുടുംബങ്ങൾക്ക് പാലും നിത്യോപയോഗ ഭക്ഷണവും നിഷേധിക്കുന്നതായി ആക്ഷേപം . കൊവിഡ് ബാധിച്ച് മാഹിയിൽ മരിച്ച വ്യക്തി 42ദിവസം മുൻപ് ഈ വീടുകളിലൊന്നിൽ സന്ദർശനം നടത്തിയെന്ന് ആരോപിച്ചാണ് മനുഷ്യത്വരഹിതമായ ഈ പ്രവൃത്തി .
ആരോഗ്യ പ്രവർത്തകർ ഇടപെട്ട് സാമൂഹ്യ അകലം പാലിച്ച് സഹകരിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഫലപ്രദമായിട്ടില്ലെന്നാണ് ഈ കുടുംബങ്ങളുടെ പരാതി .
ഇത്തരക്കാർക്കെതിരെ നിയമത്തിന്റെ വഴികൾ തേടാനുള്ള തീരുമാനത്തിൽ ആണ് ഈ വീട്ടുകാർ.