പാനൂർ: പുതുതായി രണ്ടുപേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കുന്നോത്ത് പറമ്പ് പഞ്ചായത്തിൽ കൂടുതൽ നിയന്ത്രണം. ജനങ്ങൾ ഒരു ഘട്ടത്തിലും പുറത്തിറങ്ങരുതെന്നും പഞ്ചായത്ത് അറിയിച്ചു.
പഞ്ചായത്ത് പരിധിയിലുള്ളവർ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ കടകളിലും മറ്റും പോകേണ്ടതില്ലെന്നും മേഖലയിൽ ആവശ്യമായ സാധനങ്ങൾ വീടുകളിലെത്തിക്കാനുള്ള സംവിധാനമേർപ്പെടുത്തിയിട്ടുണ്ടെന്നും പഞ്ചായത്ത്.പ്രസിഡന്റ് കരുവാങ്കണ്ടി ബാലൻ അറിയിച്ചു.
അതേസമയം കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് പരിധിയിൽ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് കർശനമായ നിയന്ത്രണമേർപ്പെടുത്തിയ സാഹചര്യത്തിൽ പഞ്ചായത്തിൽ ഹോം ഡെലിവറി സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്. വാർഡുകളെ വിവിധ മേഖലകളായി തിരിച്ച് സന്നദ്ധ പ്രവർത്തകർ അവശ്യ സാധനങ്ങളും മരുന്നുകളും വീടുകളിലെത്തിക്കും. ഒരു ഘട്ടത്തിലും ആളുകൾ കടകളിൽ വരാനോ മറ്റ് സ്ഥലങ്ങളിലേക്ക് പോവാനോ പാടില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.