കോഴിക്കോട്: കൊവിഡ് വൈറസിൽ വിറച്ചുനിൽക്കുന്ന വടക്കെ മലബാറിന് ആശ്വാസമായി വൈറസ് പരിശോധന കേന്ദ്രം. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് പുതിയ കൊവിഡ് പരിശോധന കേന്ദ്രം അനുവദിച്ചത്. കൊച്ചിയിലെ ഡി.ഡി.ആർ.സിക്കും ഇതിനുള്ള അനുമതി ആയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഐ.സി.എം.ആർ അനുമതി നൽകി കഴിഞ്ഞു. കൊവിഡ് 19 വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധനക്കുള്ള റിയൽ ടൈം പൊളിമറൈസ് ചെയിൻ റിയാക്ഷൻ (ആർ.ടി.പി.സി.ആർ) പരിശോധനാ ലബോറട്ടറി മലപ്പുറം മഞ്ചേരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ പ്രവർത്തനം തുടങ്ങി.