രാജപുരം: ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ ലംഘിച്ച് തുണി കട തുറന്ന വ്യാപാരിയുടെ പേരിൽ രാജപുരം പൊലീസ് കേസെടുത്തു. പൂടങ്കല്ലിലെ ജനതാ ക്ലോത്ത് സ്റ്റോർ ഉടമ അപ്പുക്കുട്ടൻ നായരുടെ (77) പേരിലാണ് പകർച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ച് പൊലീസ് കേസെടുത്തത്. ടെക്സ്റ്റൈൽ സ്ഥാപനങ്ങൾ തുറക്കാൻ പാടില്ലെന്ന നിർദ്ദേശം നൽകിയിരുന്നു.