covid-

കോഴിക്കോട്: ഡൽഹി തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽനിന്ന് വീണ്ടും രോഗം പകർന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് ഹൗസ് സർജന്മാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്തവരാണ് ഇവർ. കഴിഞ്ഞ മാസം ദില്ലിയിലേക്ക് വിനോദയാത്ര പോയ ഇവർ തിരികെ വന്നത് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ ഉണ്ടായിരുന്ന ട്രെയിനിലാണ്. പത്തംഗ സംഘമാണ് ദില്ലിയിൽ വിനോദയാത്ര പോയത്. തിരിച്ചെത്തിയവരിൽ ഒൻപതുപേർ മെഡിക്കൽ കോളേജിന് സമീപമുള്ള ഒരു വീട്ടിൽ ക്വാറൻറൈനിൽ കഴിയുകയായിരുന്നു.

ക്വാറൻറൈൻ പൂർത്തിയായ സമയത്ത് നടത്തിയ പരിശോധനയിലാണ് ഒൻപത് പേരിൽ രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലെ വാർഡിലേക്ക് മാറ്റി. ഹൗസ് സർജന്മാരുടെ പരിശോധന നടത്തിയ ആറ് മെഡിക്കൽ കോളേജ് അദ്ധ്യാപകരോട് ക്വാറൻറൈനിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനം വീണ്ടും ആശങ്കയിലേക്ക് പോകുന്ന വാർത്തകളാണ് ഇടക്കിടെ പുറത്തുവരുന്നത്. രണ്ട് ദിവസം അൽപ്പം ആശ്വാസമുള്ള കണക്കുകളാണ് കൊവിഡുമായി ബന്ധപ്പെട്ട് പുറത്തുവന്നതെങ്കിലും ഇന്നലെ അത് കീഴ്മേൽ മറിയുകയായിരുന്നു.

ഇപ്പോൾ കോഴിക്കോട്നിന്ന് പുറത്ത് വരുന്നവാർത്ത ആശങ്ക ഇരട്ടിപ്പിച്ചിരിക്കയാണ്. അതിനിടെ മത സമ്മേളനത്തിൽ പങ്കെടുത്ത അഞ്ഞൂറോളം ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്ക്. ഇവരല്ലാം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അജ്ഞത സ്ഥലത്ത് ഒളിച്ചിരിക്കയാണ്. ഇനി ഇവരിലൂടെ എന്തെങ്കിലും ദുരിതം വരുമോ എന്ന ആശങ്കയും വ്യാപകമായുണ്ട്.