മാതമംഗലം: എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിലെ കുറ്റൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒന്നു വീതം ഡോക്ടർ, ഫാർമസിസ്റ്റ് എന്നിവരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവർ വിശദമായ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം മേയ് മാസം 6ന് പകൽ രണ്ടിന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.