മാതമംഗലം എരമം കുറ്റൂർ പഞ്ചായത്തോഫീസിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ ഒരു ഡേറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. യോഗ്യത പി.ജി.ഡി.സി.എ. ബയോഡേറ്റയും മുൻപരിചയം തെളിയിക്കുന്ന രേഖകളും സഹിതം മേയ് 5ന് രാവിലെ 11ന് പഞ്ചായത്തോഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.

കെമാറ്റ് എൻട്രൻസ് ഓൺലൈൻ കോച്ചിംഗ്
മയ്യിൽ: എച്ച്.സി.ടി.കെ.എം.എ.ടി ഏപ്രിൽ 3 മുതൽ നടത്താനിരുന്ന കെമാറ്റ് എൻട്രൻസ് കോച്ചിംഗ് 23 മുതൽ ഓൺലൈൻ ആയി നടത്തും. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പഠനം പൂർത്തിയാക്കിയവർക്കും പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് www.hctkmat.in, വാട്സ് ആപ്പ് നമ്പർ 8606991888.