കൂത്തുപറമ്പ്: കണ്ണവം ഫോറസ്റ്റിലെ നരിക്കോട് കോളനിയിൽനിന്നും നാടൻ തോക്കുകളും തിരകളും പിടികൂടിയ സംഭവത്തിൽ രണ്ട് പേരെ ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തു.കണ്ണവം കേളനിയിലെ കോളിക്കൽ വീട്ടിൽ എൻ.രമേശൻ (44), നരിക്കോട് മലയിലെ പാറയുള്ള പറമ്പ് വീട്ടിൽ സി.പി.രജീഷ് (34) എന്നിവരാണ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഹരിലാൽ അറസ്റ്റ് ചെയ്തത്.ഈ മാസം 15ന് പുലർച്ചെയാണ് കണ്ണവം ഫോറസ്റ്റിലെ നരിക്കോട് മേഖലയിൽ നിന്നും രണ്ട് നാടൻ തോക്കുകളും തിരകളും കാട്ടുമൃഗത്തിന്റെ ഇറച്ചിയും ഫോറസ്റ്റ് അധികൃതർ പിടികൂടിയത്. ഫോറസ്റ്റ് അധികൃതർക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നരിക്കോട് കോളനിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ തോക്കും, തിരകളും കണ്ടെത്തുകയായിരുന്നു.പ്രതികളെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി.