വെള്ളച്ചാൽ: ഹോട്ട് സ്പോട്ടായ പെരളശ്ശേരിയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കെ.എസ്.ഇ.ബി തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതായി ആക്ഷേപം. പെരളശ്ശേരി കെ.എസ്.ഇ.ബി ഓഫീസിന് തൊട്ട് എതിർവശമുള്ള ഒരു സ്ഥാപനം കൊവിഡ് 19 നിരീക്ഷണത്തിലാണ്. ഈ സ്ഥാപനത്തിലുണ്ടായിരുന്നവർ കെ.എസ്.ഇ.ബി ഓഫീസിലെ വാഷ്ബേസിൻ കൈകഴുകുന്നതിനും മറ്റുമായി ഉപയോഗിച്ചിരുന്നതായും പറയുന്നു. ഇവിടെ ശുചീകരണം നടത്തിയിട്ടില്ലെന്നാണ് ആക്ഷേപം. പെരളശ്ശേരി കെ.എസ്.ഇ.ബിയിൽ 25 ശതമാനം തൊഴിലാളികൾ ജോലിക്ക് പ്രവേശിച്ചാൽ മതി എന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ 80 ശതമാനം തൊഴിലാളികളോടും ജോലിയിൽ പ്രവേശിക്കാൻ പറഞ്ഞതായും ആക്ഷേപമുണ്ട്.