കണ്ണൂർ: ചരക്കുലോറികളുടെ പരിശോധന കർശനമാക്കാൻ തീരുമാനം. അയൽസംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ അനധികൃതമായി അതിർത്തി കടന്ന് ജില്ലയിലെത്തുന്നുവെന്ന വാർത്തകളെതുടർന്നാണ് ജില്ലാ കളക്ടറുടെ നിർദേശം. ചെക്ക്‌പോസ്റ്റുകളിൽ ചരക്ക്‌ലോറികൾ കർശനമായി പരിശോധിച്ച് അനധികൃതമായി ആരും വാഹനത്തിൽ ഇല്ലെന്ന് ഉറപ്പാക്കണമെന്നാണ് പൊലീസിനും ആർ.ടി.ഒക്കും നൽകിയ നിർദേശം.