കാസർകോട് : കൊവിഡ് പ്രതിരോധത്തിലും ചികിത്സയിലും ഏർപ്പെട്ടിരുന്ന ആരോഗ്യമേഖലയിലുള്ളവരുടെ ശമ്പളം സാലറി ചലഞ്ചിലൂടെ പിടിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് ഗവ.ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഈ തീരുമാനം മൂലം ആരോഗ്യമേഖലയിലുള്ളവരുടെ മനോവീര്യം കെടുത്തുമെന്നും അതിനാൽ അതിൽ നിന്നും സർക്കാർ ഉടൻ പിന്തിരിയണമെന്നും കാസർകോട് ജില്ലാ പ്രസിഡന്റ്‌ ഡോ. കെ. വി. പ്രമോദ് , ജില്ലാ സെക്രട്ടറി ഡോ. പി. സി. ഹജീഷ് എന്നിവർ ആവശ്യപ്പെട്ടു