hameedh

കാസർകോട്: നുള്ളിപ്പാടി കെയർ വെൽ ആശുപത്രി ചെയർമാനും പ്രശസ്ത അനസ്തേഷ്യോളജിസ്റ്റുമായ ഡോ. സി.എ. അബ്ദുൽ ഹമീദ് (65) നിര്യാതനായി .വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. അസുഖം കാരണം കഴിഞ്ഞ ഒന്നര വർഷമായി ചികിത്സയിലായിരുന്നു. കാസർകോട് ഫ്രൈഡേ ക്ലബ്ബ് പ്രസിഡന്റ്, കാസർകോട് ഇസ്‌ലാമിക്ക് സെന്റർ പ്രസിഡൻറ്, സൗഹൃദം കാസർകോട് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ഡോ. സുഹറ. മക്കൾ: ഡോ. അഷ്ഫാഖ്, അസ് ഹർ, അജ്മൽ. സഹോദരി: അമീന.