ചന്തേര: സ്പ്രിംക്ലർ ഡേറ്റ കൈമാറ്റം ആരോപണം സംബന്ധിച്ച് 'നട്ടുച്ച പന്തം' പരിപാടി സംഘടിപ്പിച്ച യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് തൃക്കരിപ്പൂർ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തിയ നാല് യൂത്ത് ലീഗ് പ്രവർത്തകരുടെ പേരിലാണ് സാമൂഹ്യ അകലം പാലിക്കാതെ കൊവിഡ് നിയന്ത്രണ നിർദേശം ലംഘിച്ചതിന് കേസെടുത്തത്. ഡി.വൈ.എഫ്.ഐ പ്രവർത്തകൻ സനലിന്റെ പരാതിയിലാണ് യൂത്ത് ലീഗ് പ്രവർത്തകരുടെ പേരിൽ ചന്തേര പൊലീസ് കേസെടുത്തത്. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് സമൂഹ അടുക്കളയിലെ വളണ്ടിയറായ യൂത്ത് ലീഗ് പ്രവർത്തകർ ആ സൗകര്യം ദുരുപയോഗം ചെയ്തതിനും കേസുണ്ട്.