ആലക്കോട്: ഉദയഗിരി, പെരിങ്ങോം, ചപ്പാരപ്പടവ് തുടങ്ങി മലയോര പഞ്ചായത്തുകളിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന 16 പേരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്കായി ഒറ്റ വാഹനത്തിൽ കൊണ്ടുപോയത് ആശങ്ക പരത്തി. .
ഉദയഗിരി പി.എച്ച്.സിയിലെ ആരോഗ്യ പ്രവർത്തകരെയാണ് ജില്ല മെഡിക്കൽ ഓഫീസർ ഇവരുടെ പരിശോധന നടത്താനായി ചുമതലപ്പെടുത്തിയത് .ഈ ലിസ്റ്റിൽപ്പെട്ട നാലു പേരെ ഒരു വാഹനത്തിൽ കൊണ്ടുപോയി പരിശോധന നടത്തിയപ്പോൾ ചപ്പാരപ്പടവ് പഞ്ചായത്തിലുള്ള ഒരാൾക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് രോഗമില്ലാതിരുന്ന നാലുപേർ വീണ്ടും കൊറന്റീനിൽ കഴിയേണ്ട സ്ഥിതിയിലുമായി.
ഒടുവള്ളിത്തട്ട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഏപ്രിൽ 21ന് നടന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ പങ്കെടുത്തവരും ഇപ്പോൾ ക്വാറന്റീനിൽ കഴിയാൻ നിർബ്ബന്ധിതരായിരിക്കുകയാണ്.
ബൈറ്റ്
രോഗബാധയുള്ളതായി സംശയിക്കുന്നവരെ ആവശ്യമായ മുൻകരുതലുകളെടുക്കാതെ വാഹനത്തിൽ കൊണ്ടുപോയത് മൂലമാണ് ഈ പ്രതിസന്ധി ഉണ്ടായത്-
കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് വെക്കത്താനം