കാസർകോട്: സ് പ്രിൻക്ളർ കരാർ റദ്ദാക്കുക, അഴിമതിക്കാരെ തുറുങ്കിലടക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി.ജെ .പി.സംസ്ഥാനത്ത് ഇന്ന് സമരമാരംഭിക്കും. സമരത്തിന്റെ ഭാഗമായി കാസർകോട് ജില്ലയിൽ ആയിരം കേന്ദ്രങ്ങളിൽ പ്രതിക്ഷേധ കൂട്ടായ്മ നടത്തും. ജില്ലാതല ഉദ്ഘാടനം രാവിലെ 11 മണിക്ക് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് നിർവഹിക്കും.ലോക് ഡൗൺ ചട്ടങ്ങൾ ലംഘിക്കാതെയുള്ള പ്രതിഷേധ പരിപാടിയാണ് ജില്ലയിൽ നടത്തുക. ഒരു പരിപാടിയിൽ പരമാവധി അഞ്ച് നേതാക്കളാണ് മാസ്ക് ധരിച്ചും സാമൂഹിക അഗലം പാലിച്ചും കൊണ്ട് പങ്കെടുക്കുകയെന്ന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം. സുധാമ ഗോസാഡ അറിയിച്ചു.