തളിപ്പറമ്പ്: ലോക്ക്‌ഡൌൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ യു.ജി.സി നിബന്ധനകൾക്ക് വിധേയമായി ഓൺലൈൻ ക്ലാസ്സുകളും പഠന സാമഗ്രികളും ഒരുക്കേണ്ട ഉത്തരവാദത്തിൽ നിന്നും മാറിനിൽക്കുന്ന കണ്ണൂർ സർവകലാശാലയുടെ രാഷ്ട്രീയ അടിമത്തം അവസാനിപ്പിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് കേരളാ കോളജ് ടീച്ചേഴ്സ് ജില്ലാ കമ്മറ്റി.
അക്കാഡമിക് പ്രവർത്തനങ്ങൾ ഒരു അദ്ധ്യാപക സംഘടനയെ ഏൽപ്പിച്ചു കൊണ്ട് രാഷ്ട്രീയ മുതലെടുപ്പിന് വളം വെച്ചു കൊടുക്കയാണ് സർവകലാശാല ചെയ്യുന്നത്. സർവകലാശാല പാർട്ടി ഓഫീസാക്കി എന്നതിന്റെ വ്യക്തമായ തെളിവാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രതിപക്ഷ നേതാവിനെതിരെ വന്ന സന്ദേശം. കൂട്ടുനിന്ന പരീക്ഷ കണ്ട്രോളർ ഉൾപ്പെടെയുള്ള കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിച്ച് തന്റെ അധികാരം ആർക്കും പണയം വെച്ചിട്ടില്ലെന്ന് തെളിയിക്കാൻ വൈസ്ചാൻസലർ തയ്യാറാകണമെന്നും സംഘടനയുടെ ഓൺലൈൻ യോഗം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് പ്രൊഫ. കെ. മുഹമ്മദ് സലീം. അദ്ധ്യക്ഷത വഹിച്ചു. ഡോ. എ.കെ. അബ്ദുസ്സലാം, സെനറ്റ് മെമ്പർ എസ്.എം ഷാനവാസ, പ്രൊഫ. അബ്ദുൽജലീൽ ഒതായി, പ്രൊഫ. കെ.കെ ഷബീറലി, പ്രൊഫ. സി.സി അബ്ദുൽ ജബ്ബാർ, ജില്ലാ സെക്രട്ടറി സി. മുഹമ്മദ് സാലിഹ്, ഷഫീക് മമ്പറം സംസാരിച്ചു.