തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ടൗണിലും പരിസരങ്ങളിലും കൊടുംചൂടിൽ ജോലി ചെയതു വരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് തൃക്കരിപ്പൂർ ഫാർമേർസ് ബാങ്ക് വക സൺഗ്ലാസ് വിതരണം നടത്തി. ബാങ്ക് പ്രസിഡന്റ് ടി.വി.ബാലകൃഷ്ണനിൽ നിന്നും ചന്തേര പ്രിൻസിപ്പൽ എസ്.ഐ . മെൽവിൻ ജോസ് കണ്ണട എറ്റ് വാങ്ങി.മാനേജിംഗ് ഡയരക്ടർ കെ. ശശി ഭരണ സമിതിയംഗങ്ങളായ അഡ്വ.കെ.കെ.രാജേന്ദ്രൻ, .വി.ടി.ഷാഹുൽ ഹമീദ് ' ജനമൈത്രി പോലീസ് ബീറ്റ് ഓഫിസർമാരായ .കെ.വി.പ്രദീപൻ, സുരേശൻ കാന എന്നിവർ സംബന്ധിച്ചു.