കണ്ണൂർ: കോർപ്പറേഷൻ തങ്ങളുടെ അധികാര പരിധിയിൽ പൂർണമായും ഹോം ഡെലിവറി സംവിധാനം ഒരുക്കിയതായി അറിയിച്ച സാഹചര്യത്തിൽ ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കാൾസെന്റർ മരുന്ന് വിതരണത്തിന് മാത്രമായി മാറ്റാൻ തീരുമാനം. കോർപ്പറേഷൻ പരിധിയിലുള്ളവർ അവശ്യ സാധനങ്ങൾക്ക് ഇനി മുതൽ കോർപ്പറേഷന്റെ കോൾസെന്ററിലെ 7907444164, 7012841616 എന്നീ നമ്പറുകളിലാണ് വിളിക്കേണ്ടത്. മരുന്നിന് 8075600682 എന്ന നമ്പറിലും വിളിക്കാം. 8075333370 എന്ന വാട്ട്‌സ്ആപ് നമ്പറിലും സാധനങ്ങൾക്ക് ബന്ധപ്പെടാം. കോർപ്പറേഷൻ തീരുമാനം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ബന്ധപ്പട്ടവരുടെ യോഗത്തിലാണ് ഈ തീരുമാനം.