പയ്യന്നൂർ: ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം വന്ന ഉടനെ പ്രവർത്തനമാരംഭിച്ച പയ്യന്നൂർ നഗരസഭ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം മുപ്പത് ദിവസം പൂർത്തിയാക്കി. ഇതുവരെയായി 15,000 ഭക്ഷണ പൊതികളാണ് ഇവിടെ നിന്ന് വിതരണം ചെയ്തത്.

നഗരത്തിലെ ആശുപത്രികളിലും മറ്റും ആവശ്യമുള്ളവർക്ക് ഭക്ഷണം എത്തിച്ചു നൽകുന്നുമുണ്ട്.

ഇത് കൂടാതെ അന്യസംസ്ഥാന തൊഴിലാളികൾക്ക് ആവശ്യമായ അരി, ആട്ട, ഉള്ളി, പാചക എണ്ണ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ എത്തിച്ച് നൽകുന്നുണ്ട്‌. മുപ്പത് ദിവസത്തിനിടയിൽ ഒരു ദിവസം പോലും നഗരസഭ ഫണ്ട് ഉപയോഗിക്കാതെ സംഭാവനയായി നൽകുന്ന സാധനങ്ങൾ ഉപയോഗിച്ചാണ് കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തിച്ച് വരുന്നതെന്ന് നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ പറഞ്ഞു.