മാഹി: കോവിഡ് 19 ന്റെ ദുരിതകാലത്ത് വരുമാനമില്ലാതായവർക്കും വിഷമതകളനുഭവിക്കുന്നവർക്കും എസ്.എൻ.ഡി.പി മാഹി യൂണിയൻ ഭക്ഷണ കിറ്റ് വിതരണം ചെയ്തു. കിടപ്പു രോഗികൾക്കുള്ള സൗജന്യ മരുന്നുകളും നൽകി. വർക്കിംഗ് പ്രസിഡന്റ് കല്ലാട്ട് പ്രേമൻ, ജോ: സെക്രട്ടറി. കെ.പി. അനൂപ് കുമാർ,
മാഹി ശാഖാ സെക്രട്ടറി രാജേഷ് ,വി. ശിവദാസ്, ഷിബു കാളാണ്ടി എന്നിവർ ഭക്ഷണ കിറ്റുകൾ നോഡൽ ഓഫിസർ നിജേഷിന് കൈമാറി.