പരിയാരം: കോവിഡ് 19 സ്രവ പരിശോധനയ്ക്ക് ഐ. സി .എം..ആർ.അനുമതി കണ്ണൂർ ഗവ.മെഡിക്കൽ കോളേജിന് ലഭിച്ചതായി പ്രിൻസിപ്പൽ ഡോ.എൻ.റോയി അറിയിച്ചു. കൊവിഡ് 19 ആരംഭത്തിൽ തന്നെ പരിയാരത്ത് ബയറോളജി (വി.ആർ.ഡി.എൽ) ലാബ് ആരംഭിക്കുന്നതിന് വേണ്ട അനുവാദത്തിനായി പ്രിൻസിപ്പൽ ഡോ.എൻ.റോയിയുടെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചിരുന്നു.

ടി.വി.രാജേഷ് എംഎൽഎ ശ്രമഫലമായി അനുമതി പെട്ടെന്ന് ലഭിക്കുയുംചെയ്തു. എം എൽ എ ഫണ്ടിൽ നിന്നും പതിനഞ്ച് ലക്ഷം രൂപയാണ് ഇതിന് അനുവദിച്ചത്.സർക്കാർ അധീനതയിൽ പന്ത്രണ്ടാമത്തെ സ്രവ പരിിശോധനാലാബാണ് പരിയാരത്ത് ആരംഭിക്കുന്നത്.കൂടാതെ രണ്ട് സ്വകാര്യ ലാബുകൾക്കും കൊവിഡ് 19 ടെസ്റ്റിന് നേരത്തെ സംസ്ഥാനത്ത് അനുമതിയുണ്ട്. കൊവിഡ് 19 ഭീഷണി ഉത്തര മലബാറിൽ കൂടി വരുന്ന സാഹചര്യത്തിൽ പരിയാരത്ത് ടെസ്റ്റിന് അനുമതി ലഭിച്ചത് റിസൾട്ട് എളുുപ്പം കിട്ടുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനും സഹായകരമാകുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.സുദീപ് പറഞ്ഞു.