തലശ്ശേരി: മദ്യലഭ്യത ഇല്ലാതായതോടെ താലൂക്കിന്റെ പല ഭാഗങ്ങളിലും വ്യാജമദ്യ നിർമ്മാണം വ്യാപകമായി.
മാങ്ങാട്ടിടം ദേശബന്ധു ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്നടുത്ത കുറ്റിക്കാട്ടിൽ നിന്ന് 50 ലിറ്റർ വാഷും, ഉപകരണങ്ങളും പ്രിവന്റീവ് ഓഫീസർ ബി.നസീറും സംഘവും പിടികൂടി. കീഴത്തൂർ ലക്ഷം വീട് കോളനി റോഡിൽ മുണ്ടിയാടി താഴെ പുഴക്കര ഭാഗത്തു നിന്നും നൂറ് ലിറ്റർ ചാരായത്തിനുള്ള വാഷും, പാതിരിയാട് തോട്ടിൻ കരയിൽ 20 ലിറ്റർ വാഷും, ഉപകരണങ്ങളും, ഗ്യാസ് സിലിണ്ടറും പിടികൂടി.


പരിശോധനയ്ക്കിടെ മദ്യം മോഷ്ടിച്ച് മറിച്ചുവിറ്റു; തഹസിൽദാർ അടക്കം മൂന്ന് പേർ അറസ്റ്റിൽ

പുതുച്ചേരി: പൂട്ടിയിട്ട മദ്യക്കടയിൽനിന്ന് മദ്യമെടുത്ത് മറിച്ചുവിറ്റ കേസിൽ തഹസിൽദാർ അടക്കം മൂന്നുപേർ അറസ്റ്റിൽ.അടച്ചിടൽകാലത്ത് മദ്യക്കടകൾ തുറന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ എത്തിയപ്പോഴാണ് തഹസിൽദാർ കാർത്തിക്കും റവന്യൂ ഇൻസ്‌പെക്ടർ, ക്ലർക്ക് എന്നിവരും ചേർന്ന് മദ്യം എടുത്തത്. പിന്നീട് ഇതു മറിച്ചുവിറ്റതായി കണ്ടെത്തിയതോടെ മൂവർക്കുമെതിരേ കേസെടുക്കുകയായിരുന്നു. ഇവരെ പിന്നീട് അറസ്റ്റുചെയ്തു. സംഭവുമായി ബന്ധപ്പെട്ട് മൂന്നു പോലീസുകാരെ സ്ഥലംമാറ്റി.