dfdf
സജി

നീലേശ്വരം: വീട്ടുപറമ്പിൽ ജോലി ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മധ്യവയസ്‌കൻ നിര്യാതനായി. കാലിച്ചാമരം പള്ളപ്പാറയിലെ ടി ടി സജി (47) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച സജിയെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ : പി.വി ശ്യാമള. മക്കളില്ല. സഹോദരങ്ങൾ: സന്തോഷ്, ലാലി ( ഇരുവരും ആലക്കോട്).