കണ്ണൂർ: പനങ്കാവ് മുക്കിൽ പീടികയിൽ ജീപ്പ് തീപിടിച്ച് നശിച്ചു. സി.കെ റഫീഖിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ജീപ്പാണ് കത്തിയത്. ലോക്ക് ഡൗൺ തുടങ്ങിയ ശേഷം സ്ഥിരമായി സ്റ്റാർട്ട്ചെയ്ത് വെക്കാറുണ്ടെങ്കിലും എന്താണ് തീപിടിക്കാൻ കാരണമെന്ന് വ്യക്തമല്ല. ബാറ്ററിയുടെ പ്രശ്നമാകാം കാരണമെന്നാണ് സംശയിക്കുന്നത്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഉണ്ണികൃഷ്ണൻ, സീനിയർ ഫയർ ഓഫീസർ സി.വി വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ തീയണച്ചു. രാത്രി11 മണിയോടെയാണ് സംഭവം.