പാനൂർ: പത്തായക്കുന്ന് ഗുരുദേവ വിലാസംവായനശാലയുടെ നേതൃത്വത്തിൽ 800 ഓളം കുടുംബങ്ങൾക്ക് പച്ചചക്കറി വിതരണം ചെയ്തു കാരറ്റ്,വെണ്ട, തക്കാളി, ഉള്ളി,പച്ചമുളക്, ഇഞ്ചി, മുതലായ പച്ചക്കറി കിറ്റുകളാണ് വീടുകളിലേക്ക് നല്കുവാൻ തയ്യാറാക്കിയത്.പാട്യം പഞ്ചായത്തിലെ 14, 15, 16 വാർഡുകളിലെ പത്തായക്കുന്ന്, കൊങ്കച്ചി, സൗത്ത് പാട്യം, പാലാ ബസാർ, മൂഴി വയൽ, ചാർത്താൻ മൂലയിലും, മൊകേരി പഞ്ചായത്തിലെ പാത്തിപ്പാലം ഭാഗങ്ങളിലുമാണ് കിറ്റുകൾ പഞ്ചായത്ത് നിർദ്ദേശിച്ച സന്നദ്ധ വളണ്ടിയർ മുഖാന്തിരം പച്ചക്കറി കിറ്റുകൾ വീടുകളിലെത്തിച്ചത്. കിറ്റുകളുടെ വിതരണോദ്ഘാടനം വായനശാല പ്രസിഡന്റ് വി.പി.ഷാജി നിർവഹിച്ചു.