കണ്ണൂർ:സംസ്ഥാനത്ത് പുതിയ 6 ബാറുകൾക്ക് ലൈസൻസ് നൽകിയ തീരുമാനം സർക്കാർ പുനപരിശോധിക്കണമെന്ന് ശിവഗിരിമഠം ഗുരുധർമ്മ പ്രചരണ സഭ സഭ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഓൺലൈൻ യോഗം ആവശ്യപ്പെട്ടു ഘട്ടംഘട്ടമായി മദ്യം നിർമ്മാർജനം ചെയ്യാമെന്ന് സർക്കാർ തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്നും യോഗം കുറ്റപ്പെടുത്തി.ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ്് മോഹനൻ പൊന്നമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ബാലൻ, രഞ്ജിത്ത് പുന്നോൽ വി. കെ. ഭാസ്‌കരൻ , കുഞ്ഞിക്കണ്ണൻ പൊയിലൂർ ചർച്ചയിൽ പങ്കെടുത്തു.