മാഹി:ലോകം കൊവിഡിന്റെ പിടിയിലമരുമ്പോൾ ജീവ മറ്റുള്ളവരുടെ ജീവൻ നില നിർത്താൻ പോരാടുന്ന ഡോക്ടറെ പ്രൊട്ടോക്കോൾ മറന്ന് കാൽതൊട്ട് വന്ദിച്ച് പുതുച്ചേരി നിയമസഭാംഗം. മന്ത്രിമാർ,എം.എൽ.എമാർ,എം.പിമാർ തുടങ്ങിയവരെ കൊവിഡ് 19 പരിശോധന നടത്താൻ പുതുച്ചേരി നിയമസഭാ ഹാളിലെത്തിയ ഡോക്ടറെയാണ് കോൺഗ്രസ് എം.എൽ.എ ജയമൂർത്തി കാൽ തൊട്ടു വന്ദിച്ചത്.