കാഞ്ഞങ്ങാട് കേരള കേന്ദ്ര സർവകലാശാലയിലെ ഹിന്ദി വിഭാഗം പ്രൊഫസർ ഡോ. സി.പി. വി. വിജയകുമാരൻ ഈ ദുരന്തകാലത്തും സഹായവുമായി മുന്നിട്ടിറങ്ങി. രണ്ട് പ്രളയകാലങ്ങളിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പതിനായിരം രൂപ വീതവും വസ്ത്രങ്ങളും ഉപകരണങ്ങളും നൽകിയ ഇദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇത്തവണ ഒരു ലക്ഷം രൂപയാണ് നൽകിയത്. ഒരു ലക്ഷം രൂപയുടെ ചെക്ക് നഗരസഭ ചെയർമാൻ വി .വി. രമേശനെ ഏൽപ്പിച്ചു.
നഗരസഭ വികസന സ്ഥിരം സമിതി ചെയർമാൻ എൻ ഉണ്ണികൃഷ്ണൻ സംബന്ധിച്ചു.
പടം - ഡോ. സി പി വി വിജയകുമാരൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് നഗരസഭാ ചെയർമാൻ വി വി രമേശനെ ഏൽപിക്കുന്നു.