തലശ്ശേരി : കൊവിഡ് 19 രോഗബാധ മൂലമല്ലാതെ വിദേശത്ത് മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കെ .മുരളീധരൻ എം പി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോക്ടർ ജയശങ്കറിനോട് കത്തിലൂടെ ആവശ്യപ്പെട്ടു. കൊവിഡ് 19 രോഗവ്യാപന നിയന്ത്രണവുമായി ബന്ധപെട്ട നിർദ്ദേശങ്ങളിലെ അവ്യക്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാരിലും വിമാന കമ്പനികളുടെ ഇടയിലും ആശയകുഴപ്പം ഉണ്ടാക്കുന്നതുകൊണ്ട് മറ്റ് രീതിയിൽ മരിക്കുന്നവരുടെ മൃതദേഹം പോലും നാട്ടിലെത്തിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. നിർദ്ദേശങ്ങളിൽ വ്യക്തത വരുത്തണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.