കാസർകോട് :കൊവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിലെ ഹോട്ട് സ്‌പോട്ടുകളല്ലാത്ത പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ക്വാറി, ക്രഷർ യൂണിറ്റുകൾക്ക് നിബന്ധനകൾക്ക് വിധേയമായി തുറന്ന് പ്രവർത്തിക്കാൻ അനുമതി നല്കാൻ തീരുമാനിച്ചതായി ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു പറഞ്ഞു. ഇളവുകൾ രാവിലെ 11 മുതൽ വൈകീട്ട് അഞ്ചുവരെമാത്രമായിരിക്കും.

ഹോട്ട് സ്‌പോട്ടുകളായ കാഞ്ഞങ്ങാട്, കാസർകോട് നഗരസഭകളിലും, ചെമ്മനാട്, ചെങ്കള, മൊഗ്രാൽപൂത്തൂർ, മുളിയാർ, മധൂർ, കുമ്പള എന്നീ പഞ്ചായത്തുകളിലും ഇളവുകൾ ബാധകമല്ല. സ്വകാര്യ വാഹനങ്ങൾ ചികിത്സയ്ക്കും അവശ്യസാധനങ്ങൾ വാങ്ങുന്നതിനുമുള്ള അത്യാവശ്യ യാത്ര മാത്രമാണ് അനുവദിക്കുക. ബൈക്കിൽ ഒരാളും കാറിൽ ഡ്രെവറും പിറകിലെ സീറ്റിൽ ഒരാളും യാത്ര ചെയ്യാം. കാറിൽ എ.സി.. ഉപയോഗിക്കരുത്


തിങ്കളാഴ്ച

അവസാന അക്കം ഒറ്റ അക്ക നമ്പർ (ഉദാ: കെ എൽ14 എ 1055) ആയ വാഹനങ്ങൾ നിരത്തിൽ ഇറക്കാം . മൊബൈൽ ഷോപ്പ്,കമ്പ്യൂട്ടർ വില്പന,സർവ്വീസ് ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.ബീഡി കമ്പനികൾ,ഫ്രിഡ്ജ്, വാഷിങ്‌മെഷീൻ,എസി,ഫാൻ വില്പന സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം.


ചൊവ്വാഴ്ച

അവസാനം അക്കം ഇരട്ട നമ്പർ ആയ (ഉദാ: കെ എൽ14 എ 1056) വാഹനങ്ങൾ ഓടിക്കാം.ബീഡി കമ്പനികൾ,പുസ്തക വില്പനശാലകൾ എന്നിവയ്ക്ക് പ്രവർത്തിക്കാവുന്നതാണ്.


ബുധനാഴ്ച

അവസാന അക്കം ഒറ്റ അക്ക നമ്പർ ആയ വാഹനങ്ങൾ ഓടിക്കാം.കക്ക നീറ്റി കുമ്മായം ആക്കുന്ന സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.അടക്കാ കർഷകർക്ക് വേണ്ടിയുള്ള ബദിയടുക്ക, പെർള,നീർച്ചാൽ,മുള്ളേരിയ,ബന്തടുക്ക,ബയ്യാർ എന്നിവിടങ്ങളിലെ കാംപ്‌കോ ഔട്ട്‌ലെറ്റുകൾക്കും തുറന്ന് പ്രവർത്തിക്കാം.പന്തൽ,സൗണ്ട്,ലൈറ്റ് എന്നിവ ലഭ്യമാക്കുന്ന സ്ഥാപനങ്ങൾക്ക് തുറന്ന് ശുചീകരിക്കാനും അനുമതി നൽകി.


വ്യാഴാഴ്ച

അവസാനം അക്കം ഇരട്ട നമ്പർ ആയ വാഹനങ്ങൾ ഓടിക്കാം.വർക്ക്‌ഷോപ്പ്,സ്‌പെയർ പാർട്സ് കടകൾ എന്നിവയ്ക്കും പ്രവർത്തിക്കാം.ഹരിതകർമ്മ സേനയ്ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്യാം.


വെള്ളിയാഴ്ച

അവസാന അക്കം ഒറ്റ അക്ക നമ്പർ ആയ വാഹനങ്ങൾ ഓടിക്കാം.പുസ്തകശാലകൾ തുറന്ന് പ്രവർത്തിക്കാവുന്നതാണ്.


ശനിയാഴ്ച

അവസാന അക്കം ഇരട്ട നമ്പർ ആയ വാഹനങ്ങൾ ഓടിക്കാം.ഹെവി വെഹിക്കിൾസിനും നിരത്തിലിറങ്ങാം.നിർമ്മാണ സാമാഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി. ടെക്െ്രസ്രയിൽസ് ഷോപ്പുകൾക്ക് ഷട്ടർ താഴ്ത്തി ശുചീകരിക്കാൻ അവസരം നൽകും


ഞായറാഴ്ച

ഗുഡ്സ് കരിയർ വാഹനങ്ങൾക്ക് നിരത്തിലിറങ്ങാം. മെബൈൽ ഷോപ്പ്,കമ്പ്യൂട്ടർ വില്പന,സർവ്വീസ് ചെയ്യുന്ന സ്ഥാപനങ്ങൾ ,നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്കും പ്രവർത്തിക്കാം.


ചെരുപ്പ് കടകൾ തുറന്ന് ശുചീകരിക്കണം. വർക്ക്‌ഷോപ്പ്, സ്‌പെയർ പാർട്സ് കടകൾക്കും പ്രവർത്തനാനുമതി. തുറക്കാൻ ഇളവ് അനുവദിച്ച കടകൾ പ്രവർത്തിക്കുമ്പോൾ ഉടമകളും സഹായികളും ഐഡന്റിറ്റി കാർഡ് കൈവശം വെക്കണം. കടകൾ തുറക്കാൻ വാഹനങ്ങളിൽ വരുമ്പോൾ ഇക്കാര്യം വ്യക്തമാക്കുന്ന സത്യാവാങ്മൂലം കൈയിൽ സൂക്ഷിക്കണം.അനാവശ്യ യാത്രകൾ അനുവദനീയമല്ല.