ചെറുപുഴ: ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചൂരപ്പടവ്, പെരുംതടം പ്രദേശങ്ങളിൽ ജില്ലാ വെക്റ്റർ കൺട്രോൾ യൂണിറ്റിന്റെയും, ചെറുപുഴ പഞ്ചായത്തിന്റെയും, പുളിങ്ങോം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ഫോഗിംഗ് നടത്തി. ഫീൽഡ് അസിസ്റ്റന്റ്, മധു പി., രാജൻ പി.വി ഫീൽഡ് വർക്കർ പ്രകാശൻ കെ. വി, ശശി പി. വി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ, ടി. വി കൃഷ്ണൻ, ജെ. എച്ച് ഐ, മുഹമ്മദ് നിയാസ്, ജോബിൻ ജോർജ് എന്നിവർ നേതൃത്വം നൽകി. ഇന്ന് 4 പേരടങ്ങുന്ന ടീം വാർഡ് മെമ്പർ മാരുടെയും, ആരോഗ്യ, ആശ, വളണ്ടിയർ മാർ എന്നിവരുടെ നേതൃത്വത്തിൽ ഗൃഹ സന്ദർശനം നടത്തും.