കണ്ണൂർ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായവരെ അനുമോദിക്കാനായി കേരള പോസ്റ്റൽ സർക്കിളിന്റെ ആഭിമുഖ്യത്തിൽ വേറിട്ട ക്യാമ്പയിൻ. 'മൈ കൊറോണ വാരിയർ" എന്ന പേരിൽ മേയ് 3 വരെ നടക്കുന്ന കാമ്പയിനിൽ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് അവരുടെ ഇഷ്ടപ്പെട്ട കൊവിഡ് യോദ്ധാക്കൾക്ക് തങ്ങളുടെ സ്വന്തം കൈപ്പടയിലെഴുതിയ കത്തുകളും, വരച്ച ചിത്രങ്ങളും, പെയിന്റിംഗുകളും സ്‌കാൻ ചെയ്ത് അയക്കാം. കിട്ടേണ്ട ആളുടെ മേൽവിലാസം, അയക്കുന്ന കുട്ടിയുടെ പേര്, വയസ്, രക്ഷിതാവിന്റെ പേര്, മേൽവിലാസം എന്നിവ സഹിതം epost.kannurdop@gmail.com എന്ന വിലാസത്തിൽ മൂന്നിന് മുമ്പായി അയക്കണം. സന്ദേശങ്ങൾ / ചിത്രങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റ് ആയി അയക്കണം. ഇത് തപ്പാൽ വകുപ്പിന്റെ ഇ പോസ്റ്റ് സംവിധാനം വഴി സൗജന്യമായി മേൽവിലാസക്കാരന് പ്രിന്റ് ചെയ്ത് എത്തിച്ച് നൽകും. ആദ്യം ലഭിക്കുന്ന 350 സൃഷ്ടികളാണ് പരിഗണിക്കുന്നത്. ഫോൺ: 04972708125