കാഞ്ഞങ്ങാട് : ലോക്ക് ഡൗണിന് ശേഷമുള്ള കൊവിഡ് 19 സാമൂഹ്യ വ്യാപനത്തിനുള്ള സാദ്ധ്യത മുന്നിൽ കണ്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സുരക്ഷിതമായ വിവര ശേഖരണത്തിനായി കിയോസ് കുകൾ തയ്യാറായി .കിയോസ് കുകൾ പ്രവർത്തന യോഗ്യമായാൽ ദൗർലഭ്യം നേരിടുന്ന പി.പി.കിറ്റ് ഇല്ലാതെ സ്രവ പരിശോധന സാദ്ധ്യമാകും
നിലവിൽ സോഡിയം ഹൈപ്പോ ക്ലോറൈറ്റ് സൊല്യൂഷനിലാണ് അണു നശീകരണം നടത്തുന്നത്. കൊവിഡ് രോഗികൾക്കും സമ്പർക്കത്തിലുള്ളവർക്കും വേണ്ടി പ്രത്യേകം തയ്യാറാക്കിയ ചികിത്സാ സൗകര്യത്തോടു ചേർന്നുള്ള ഒരു മുറി തന്നെ ഇതിനായി ഒരുക്കിയാണ് ഇത് നടപ്പിലാക്കിയത്. അപകട സാദ്ധ്യതയുള്ള ഈ മേഖലയിൽ അത് തിരിച്ചറിഞ്ഞു കൊണ്ട് നേതൃത്വം കൊടുത്ത പി.ഡബ്ല്യു. ഡി കോൺട്രാക്ടർ കെ. പി. സഞ്ജയ് ആണ് ഇത് സാദ്ധ്യമാക്കിയത്. ആശുപത്രിയിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന നബാർഡ് കെട്ടിടം, കാത്ത് ലാബ് മുതലായവയിലെ ജോലികൾ ആദ്യത്തെ രോഗി വന്നപ്പോൾ തന്നെ നിർത്തിപ്പോയിരുന്നെങ്കിലും ആശുപത്രിക്ക് ഈ സന്ദർഭത്തിൽ അത്യാവശ്യമായിരുന്ന ബയോ മെഡിക്കൽ വേസ്റ്റ് മാനേജ്‌മെന്റ് കെട്ടിടത്തിന്റെ പണിയും ഇപ്പോഴത്തെ കിയോസ്‌കിന്റെ പണിയും പൂർത്തിയാക്കിയത് ഇദ്ദേഹമാണ്.