കാസർകോട്: ജില്ലയിൽ പുതുതായി മൂന്ന് സ്ത്രീകൾക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. 38,14 വയസ്സുള്ള ചെങ്കള സ്വദേശിനികൾക്കും 26 വയസ്സുളള ചെമ്മനാട് സ്വദേശിനിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിൽ ഉണ്ടായിരുന്ന അഞ്ചു പേരുടെ പരിശോധനാ ഫലം നെഗറ്റീവും ആയി .ഇതിൽ മൂന്ന് പേർ കാസർകോട് ജനറൽ ആശുപത്രിയിൽ ഉള്ളവരും 2 പേർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഉള്ളവരും ആണ്. നിലവിൽ 18 പേർ മാത്രമാണ് ജില്ലയിൽ ചികിത്സയിലുള്ളത്.

89.71 ശതമാനമാണ് ആണ് ജില്ലയിലെ കൊറോണ ബാധിതരുടെ റിക്കവറി റേറ്റ്. ജില്ലയിൽ 2593 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 2552 പേരും ആശുപത്രികളിൽ 41 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 3617 സാമ്പിളുകളാണ് (തുടർസാമ്പിൾ ഉൾപ്പെടെ) പരിശോധനയ്ക്ക് അയച്ചത്. 2923 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. 393 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇന്നലെ പുതുതായി ഒരാളെകൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 157 പേരാണ് രോഗവിമുക്തരായിരിക്കുന്നത്. നിരീക്ഷണത്തിലുള്ള 550 പേർ നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു.