കാസർകോട് : കേരള സാമൂഹ്യ സുരക്ഷാ മിഷൻ, സാമൂഹ്യ നീതി വകുപ്പ്, വനിതാ ശിശുവികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ബ്രോക്ക് ദി ചെയിൻ കാമ്പയിന്റെ ഭാഗമായി ലഭ്യമാക്കിയ 5000 മാസ്‌കുകളും 16 കിയോസ്‌കുകളും ജില്ലയിലെ ഹോട്ട് സ്‌പോട്ടുകൾ അല്ലാത്ത പഞ്ചായത്തുകളിൽ ഉപയോഗിക്കുന്നതിനായി വിതരണം ചെയ്യും .
ജില്ലാകളക്ടർ ഡോ ഡി. സജിത് ബാബു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ രജികുമാറിന് കൈമാറിയാണ് വിതരണത്തിന് തുടക്കം കുറിച്ചത്. എ .ഡി .എം എൻ. ദേവിദാസ്, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ കോർഡിനേറ്റർ ജിഷോ ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു പടം കേരള സാമൂഹ്യ സുരക്ഷാ മിഷൻ, സാമൂഹ്യ നീതി വകുപ്പ്, വനിതാ ശിശുവികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി ലഭ്യമാക്കിയ മാസ്‌കുകളും കിയോസ്‌കുകളും ജില്ലാകളക്ടർ ഡോ ഡി സജിത് ബാബു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ രജികുമാറിന് കൈമാറി.