മാഹി:ചാലക്കര വയലിലെ വി.പി. റസാക്കിന്റെ വി.പി. സ്റ്റോർ മാഹി നഗരസഭ അടച്ചുപൂട്ടി. ട്രേഡ് ലൈസൻസ് എടുക്കാതെ ഈ സ്ഥാപനം വർഷങ്ങളായി വ്യാപാരം നടത്തുകയായിരുന്നു. കൊവിഡ് കാലത്ത് ഇരട്ടി വില ഈടാക്കുന്നതായി പരാതിയും ഉയർന്ന സാഹചര്യത്തിലാണ് പരിശോധന നടന്നത്.ഇത് സംബന്ധിച്ച് രണ്ട് തവണ താക്കീത് നൽകിയിട്ടും അമിത വിലക്ക് വില്പന തുടരുകയായിരുന്നു. ന്യൂ മാഹി മണ്ഡലം കോൺഗ്രസ് പ്രസിഡന്റാണ് റസാഖ്.