മാഹി: ലോക്ക് ഡൗണിൽ പ്രയാസപ്പെടുന്ന കുടുംബങ്ങളെ സഹായിക്കണമെന്നാവശ്യപ്പെട്ട് മാഹിയിൽ ബഹുജന പ്രതിഷേധം. എല്ലാ കുടുംബങ്ങൾക്കും പലവ്യഞ്ജനകിറ്റും സൗജന്യറേഷനും നൽകുക, കേന്ദ്രസർക്കാർ പുതുച്ചേരിക്കാവശ്യമായ സാമ്പത്തിക സഹായം അനുവദിക്കുക, ആദായനികുതി അടക്കാത്ത കുടുംബങ്ങൾക്ക് 7500 രൂപവീതം നൽകുക, ലെഫ്. ഗവർണറുടെ പിടിവാശി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സി.പി.എം, സി.പി.ഐ ആഹ്വാനപ്രകാരം വീടുകളിലായിരുന്നു ബഹുജന പ്രതിഷേധം. ഡോ. വി. രാമചന്ദ്രൻ എം.എൽ.എയും സമരത്തിൽ പങ്കെടുത്തു.