കാസർകോട് : ലോക്ക് ഡൗണിൽ ജോലിയില്ലാതായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട സ്വർണപ്പണിക്കാരൻ ആസിഡ് കഴിച്ചു മരിച്ചു. കുമ്പള നായിക്കാപ്പ് നാരായണ മംഗലത്ത് ഭാസ്‌കരൻ-ചന്ദ്രാവതി ദമ്പതികളുടെ മകൻ ഗോവിന്ദൻ ആചാര്യ (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഗോവിന്ദൻ ആചാര്യയെ വീട്ടിൽ ആസിഡ് കഴിച്ച നിലയിൽ കണ്ടത്. തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് മരിച്ചത്. വിവിധ പ്രദേശങ്ങളിൽ പോയി സ്വർണാഭരണം നിർമ്മിച്ചു കൊടുക്കുന്ന ജോലിയായിരുന്നു ഗോവിന്ദന്റേത്. ജോലിയില്ലാതായതോടെ ദുരിതത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സ്വർണത്തിന് നിറം ചേർക്കുന്നതിന് ഉപയോഗിക്കുന്ന ആസിഡാണ് കുടിച്ചത്. സഹോദരങ്ങൾ : രഘു, ശിവാനന്ദൻ.