കണ്ണൂർ: അകാലത്തിൽ പൊലിഞ്ഞ യുവ ചിത്രകാരന്റെ ഓർമ്മ നിലനിർത്താൻ ലോക്ഡൗൺ കാലത്ത് ഓൺലൈൻ ചിത്രരചനാ മത്സരവുമായി കുടുംബവും സുഹൃത്തുക്കളും. പയ്യന്നൂർ മാത്തിൽ സ്വദേശിയായ അർജുൻ കെ. ദാസിന്റെ ഓർമ്മയ്ക്കായി അർജുൻ കെ ദാസ് ഫൗണ്ടേഷൻ ദ ലോക്ക് ഡൗൺ എന്ന പേരിലാണ് മത്സരം സംഘടിപ്പിക്കുന്നത്. വിഷയം ലോക്ക്ഡൗൺ. @arjundasfoundation എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് മത്സരം നടക്കുന്നത്. മത്സരം 30 ന് അവസാനിക്കും.